Flash News

യുഎസില്‍ വെടിവയ്പ് : മൂന്ന് മരണം



വാഷിങ്ടന്‍: യുഎസിലെ കൊളറാഡോയില്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ തോക്കുധാരി നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടു പുരുഷന്‍മാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പ്രാദേശികസമയം വൈകീട്ട് ആറിനായിരുന്നു വെടിവയ്്പ്. പരിക്കേറ്റ സ്ത്രീ ആശുപത്രിയിലാണ് മരിച്ചത്. സ്‌റ്റോറിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ജനങ്ങളോട് പ്രദേശത്തുനിന്നു മാറിനില്‍ക്കാന്‍ പോലിസ് ആവശ്യപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയില്‍ എടുത്തതായി പോലിസ് വ്യക്തമാക്കിയില്ല. അതേസമയം, അക്രമിയുടേതെന്ന് സംശയിക്കുന്ന പടം പോലിസ് പുറത്തുവിട്ടിട്ടുണ്ട്്്.
Next Story

RELATED STORIES

Share it