World

യുഎസില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം യുഎസില്‍ വംശീയ അതിക്രമങ്ങളും കുടിയേറ്റക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചതായി റിപോര്‍ട്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്്‌ലിം, ഹിന്ദു, സിഖ്, അറബ് വംശജര്‍ക്കു നേരെയാണ് അതിക്രമങ്ങള്‍. 2016 നവംബര്‍ ഒമ്പതുമുതല്‍ 2017 നവംബര്‍ ഏഴുവരെ 302 വംശീയ അതിക്രമങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 213 വംശീയ ആക്രമണങ്ങളും 89 കുടിയേറ്റ ആക്രമണങ്ങളും നടന്നതായി കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ 45 ശതമാനം വര്‍ധിച്ചതായും റിപോര്‍ട്ടിലുണ്ട്. അതിക്രമങ്ങള്‍ക്കു പിന്നില്‍ ട്രംപിന്റെ നയങ്ങളും മുസ്്‌ലിംവിരുദ്ധ അജണ്ടയും ആക്കം കൂട്ടിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അഞ്ചിലൊന്ന് ട്രംപിന്റെ വിദ്വേശ പോസ്റ്റുകളുടെ ഭാഗമായാണ് നടക്കുന്നത്. ഹിജാബോ തലപ്പാവോ ധരിക്കുന്ന സ്ത്രീകളെ ലക്ഷ്യംവച്ചാണ് സ്ത്രീകള്‍ക്കു നേരെ നടന്ന വംശീയ അതിക്രമങ്ങളില്‍ 63 ശതമാനവും.
Next Story

RELATED STORIES

Share it