യുഎസില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയോട് ബാഗില്‍ ബോംബുണ്ടോയെന്ന് അധ്യാപിക

അറ്റ്‌ലാന്റ: സ്‌കൂളിലേക്കു ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം പെണ്‍കുട്ടിയോട് ബാഗില്‍ ബോംബുണ്ടോയെന്നു ചോദിച്ച അധ്യാപികയുടെ നടപടി വിവാദമായി. യുഎസിലെ ജോര്‍ജിയയിലെ ഷിലോ മിഡില്‍ സ്‌കൂളിലെ 13കാരിയാണ് അധ്യാപികയുടെ വംശവെറിക്കു വിധേയയായത്.
വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. പിതാവ് സ്‌കൂളില്‍ പരാതിയുമായെത്തിയതോടെ സംഭവം വിവാദമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ക്ഷമാപണം നടത്തി. ട്രക്ക് ഡ്രൈവറായ അബ്ദിരിസാക് ആദേനാണ് പെണ്‍കുട്ടിയുടെ പിതാവ്. ആഫ്രിക്കയില്‍ നിന്ന് യുഎസിലേക്കു കുടിയേറിയവരാണ് ആദേനും കുടുംബവും. അധ്യാപകന്റെ ചോദ്യത്തില്‍ പകച്ചുപോയെന്ന് പിതാവ് പറഞ്ഞു.
സ്‌കൂളിലേക്കു ബാഗുമായെത്തിയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയാണ് ടീച്ചര്‍ ചോദ്യംചെയ്തത്. കുട്ടിക്ക് സ്‌കൂളില്‍ പോവാന്‍ മാനസികമായി ബുദ്ധിമുട്ടുള്ളതിനാല്‍ പഠനം മറ്റൊരു സ്‌കൂളിലേക്കു മാറ്റാന്‍ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു. യുഎസ് സ്‌കൂളുകളില്‍ മുസ്‌ലിം കുട്ടികള്‍ ഇസ്‌ലാമോഫോബിയയുടെ ഇരയാവുന്നത് ആദ്യമല്ല. നേരത്തേ സ്വന്തമായി ക്ലോക്ക് ഉണ്ടാക്കിയ 14 വയസ്സുകാരന്‍ മുഹമ്മദ് യുഎസിലെ ഇസ്‌ലാമോഫോബിയക്ക് ഇരയായി പോലിസ് കസ്റ്റഡിയിലായത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it