Most commented

യുഎസില്‍ മുസ്‌ലിം വനിതയ്ക്ക് വിമാനയാത്ര നിഷേധിച്ചു

യുഎസില്‍ മുസ്‌ലിം വനിതയ്ക്ക് വിമാനയാത്ര  നിഷേധിച്ചു
X
KAMLA-RESHEED

വാഷിങ്ടണ്‍: അവധിക്കാലം ചെലവഴിക്കാനായി ഇസ്താംബൂളിലേക്കു പോവാന്‍ യുഎസിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുസ്‌ലിം വനിതയ്ക്ക് കസ്റ്റംസ് അധികൃതര്‍ വിമാനയാത്ര നിഷേധിച്ചു. 30കാരിയായ അമേരിക്കന്‍ യുവതി കമീലാ റഷീദിനാണ് അധികൃതര്‍ യാത്ര നിഷേധിച്ചത്.
വിമാനത്താവളത്തില്‍ ചോദ്യംചെയ്യലിനുശേഷം യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചെങ്കിലും പറന്നുയരുമ്പോഴേക്കും എഫ്ബിഐ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു തന്നെ അപമാനിക്കാനും അകറ്റി നിര്‍ത്താനുമുള്ള ശ്രമമാണെന്ന് അവര്‍ അല്‍ജസീറയോട് പറഞ്ഞു. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. താന്‍ മുസ്‌ലിം ആയതുകൊണ്ടും തുര്‍ക്കിയിലേക്കു പോവുന്നതുകൊണ്ടുമാണ് ഈ അനുഭവമുണ്ടായത്. 200 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ താന്‍ മാത്രമാണ് മുസ്‌ലിമായി ഉണ്ടായിരുന്നത്. കസ്റ്റംസ് അധികൃതര്‍ തന്റെ പാസ്‌പോര്‍ട്ടും ഫോണും പിടിച്ചുവച്ചതായും അവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it