World

യുഎസില്‍ മുസ്‌ലിംകള്‍ക്ക്എതിരായ അക്രമങ്ങള്‍ വര്‍ധിച്ചു

വാഷിങ്ടണ്‍: ട്രംപ് ഭരണത്തിനു കീഴില്‍ യുഎസില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചതായി കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (സിഎഐആര്‍) റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം യുഎസില്‍ 300ഓളം വംശീയാക്രമണങ്ങള്‍ നടന്നതായാണ് കണക്ക്. 2016ല്‍ ഇത് 260 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്്.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നു യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതടക്കമുള്ള ട്രംപിന്റെ നയങ്ങള്‍ അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. തൊഴിലിടങ്ങളിലും മറ്റും മുസ്‌ലിംകളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന പരാതികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ മൂന്നിലൊരു ഭാഗവും ഫെഡറല്‍ ഏജന്‍സികള്‍ പ്രതിസ്ഥാനത്ത് വരുന്നവയാണെന്നും സിഎഐആര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it