യുഎസില്‍ ബാലനെ വെടിവച്ചു കൊന്ന സംഭവം; പോലിസ് ഓഫിസര്‍മാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

വാഷിങ്ടണ്‍: പിതാവിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ആറു വയസ്സുകാരനെ വെടിവച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പോലിസ് ഓഫിസര്‍മാര്‍ക്കെതിരേ കൊലപാതകത്തിനു കേസെടുത്തു. നോറിസ് ഗ്രീന്‍ഹൗസ്, ഡെറിക് സ്റ്റഫോര്‍ഡ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
പിതാവ് ക്രിസ് ഫ്യൂവിനൊപ്പം സഞ്ചരിച്ച ജെറമി മാര്‍ഡിസ് ആണ് വ്യാഴാഴ്ച രാത്രി മാര്‍ക്‌സ്‌വില്ലില്‍ കൊല്ലപ്പെട്ടത്. കാറോടിച്ചിരുന്ന ക്രിസ് ഫ്യൂവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലിസ് അതിക്രമം വ്യാപകമായതിനു പിന്നാലെ സ്ഥാപിച്ച യൂനിഫോമിലെ കാമറാ ദൃശ്യങ്ങളില്‍നിന്നാണ് പോലിസ് ഓഫിസര്‍മാരെ തിരിച്ചറിഞ്ഞത്. വെടിവയ്പിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കൊല്ലപ്പെട്ട മാര്‍ഡിസ് ഓട്ടിസ ബാധിതനായിരുന്നു.
അറസ്റ്റിലായ പോലിസ് ഓഫിസര്‍മാര്‍ക്കെതിരേ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തതായി ലൂസിയാനയിലെ പോലിസ് മേധാവി കേണല്‍ മൈക്കല്‍ എഡ്‌മോര്‍സണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it