യുഎസില്‍ നിന്നുള്ള കാര്‍ ഇറക്കുമതി ഇറാന്‍ അവസാനിപ്പിക്കുന്നു

തെഹ്‌റാന്‍: യുഎസ് നിര്‍മിത കാറുകളുടെ ഇറക്കുമതി ഇറാന്‍ അവസാനിപ്പിക്കുന്നു. പരമോന്നതനേതാവ് ആയത്തുല്ല അലി ഖാംനഈയുടെ എതിര്‍പ്പുമൂലമാണ് ഇറക്കുമതി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യുഎസ് ഉടമസ്ഥതയിലുള്ള ഷെവര്‍ലേ കമ്പനിയുടെ 24 മോഡലുകള്‍ മൂന്നാംരാജ്യം മുഖേന രാജ്യത്ത് വില്‍ക്കാന്‍ അനുമതിയുണ്ടായിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ ഷെവര്‍ലെ കാറുകളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്ന് വാഹന ഇറക്കുമതി അസോസിയേഷന്‍ അറിയിച്ചു. മുമ്പ് എത്ര കാറുകള്‍ ഇറക്കുമതി ചെയ്‌തെന്ന കാര്യം വ്യക്തമല്ല. ആഭ്യന്തര ഉല്‍പന്നങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു ഖാംനഈയുടെ പ്രസ്താവന.
Next Story

RELATED STORIES

Share it