World

യുഎസില്‍ തോക്ക് നിയന്ത്രണം ശക്തമാക്കാനാവശ്യപ്പെട്ട് പ്രതിഷേധം

വാഷിങ്ടണ്‍: യുഎസില്‍ തോക്കുനിയന്ത്രണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് വന്‍ റാലികള്‍.  മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന റാലികളില്‍ പതിനായിരക്കണക്കിനു പേര്‍ പങ്കെടുത്തു.
കഴിഞ്ഞമാസം ഫ്‌ളോറിഡയിലെ ഒരു സ്‌കൂളില്‍ 17 വിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ച സംഭവത്തോടെ തോക്കുനിയന്ത്രണം ശക്തമാക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സെമി ഓട്ടോമാറ്റിക് തോക്കുകളുടെ വില്‍പനയ്ക്ക് യുഎസില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതു നിരോധിച്ചതു കൊണ്ടു മാത്രം പ്രയോജനമില്ലെന്നും കൂടുതല്‍ നടപടികള്‍ വേണമെന്നുമാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.
ആയുധ വില്‍പന നിരോധിക്കുന്നതിലേക്ക് അധികാരികളെ എത്തിക്കാനാണ്് പ്രതിഷേധക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ചു ലക്ഷത്തോളം പേര്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തതായാണ് വിവരം. സ്ത്രീ പങ്കാളിത്തം കൊണ്ട് മാര്‍ച്ച് ശ്രദ്ധേയമാവുകയും ചെയ്തു. ഗായിക അരീന ഗ്രനേഡ്, സംഗീത സംവിധായകനായ ലിന്‍ മാന്വല്‍ മിറാന്‍ഡ എന്നിവര്‍ മാര്‍ച്ചിനു പിന്തുണ അറിയിച്ച് സംഗീത പരിപാടി അവതരിപ്പിച്ചു.
യുഎസില്‍ തോക്കുനിയന്ത്രണം സംബന്ധിച്ച പുതിയ സര്‍വേയില്‍ 69 ശതമാനം ആളുകള്‍ നിയന്ത്രണം വേണമെന്ന് വശ്യപ്പെട്ടത്്. 2016ല്‍ ഇത് 61 ശതമാനം ആയിരുന്നു. തോക്ക് നിയന്ത്രണത്തില്‍ യുഎസില്‍ ജനങ്ങള്‍ രണ്ടു തട്ടിലായിട്ടുണ്ട്. യുഎസ് ഭരണഘടനയില്‍ രണ്ടാം അനുച്ഛേദം അനുസരിച്ച് തോക്ക് കൈവശം വയ്ക്കുന്നതിന് അവകാശം നല്‍കുന്നുണ്ട്. കൂടാതെ തോക്ക് കൈവശം വയ്ക്കാനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുണ്ട്.
Next Story

RELATED STORIES

Share it