World

യുഎസില്‍ ഡിഇഎ അഡ്മിനിസ്‌ട്രേറ്ററായി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനും അഭിഭാഷകനുമായ ഉത്തം ധില്ലനെ യുഎസില്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ആക്റ്റിങ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു. ധില്ലന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചതായാണു റിപോര്‍ട്ട്.
ഓരോ ഒമ്പതു മിനിറ്റിലും ഒരു യുഎസ് പൗരന്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം മരിക്കുന്നതായാണു കണക്ക്. മയക്കുമരുന്നു മൂലം മരണപ്പെടുന്നവരുടെ നിരക്കു കൂടിവരികയാണെന്നു യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് അറിയിച്ചു. ഇതിനെതിരേ പോരാടാനും പ്രതിവിധി കാണാനും ഡിഎഫ്എയില്‍ ശക്തമായ നേതൃത്വം ആവശ്യമാണെന്ന് ഉത്തം ധില്ലന്റെ നിയമനത്തെക്കുറിച്ച് ജെഫ് സെഷന്‍സ് വിശദീകരിച്ചു. അദ്ദേഹം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി കൗണ്‍സലും ഡെപ്യൂട്ടി അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Next Story

RELATED STORIES

Share it