Flash News

യുഎസില്‍ ഗോള്‍ഫ് മല്‍സരത്തില്‍ ലിംഗ വിവേചനം



ന്യൂയോര്‍ക്ക്: യുഎസില്‍ ഗോള്‍ഫ് മല്‍സരത്തില്‍ ലിംഗ വിവേചനത്തെത്തുടര്‍ന്ന് 16കാരിക്ക് ട്രോഫിയും ഉയര്‍ന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും നിഷേധിച്ചു. മാസച്ചുസിറ്റ്‌സില്‍ പ്രാദേശിക ഗോള്‍ഫ് മല്‍സരത്തില്‍ ഒന്നാമതെത്തിയ എമിലി നാഷിനാണു പെണ്‍കുട്ടിയാണെന്ന കാരണത്താല്‍ ട്രോഫി നിഷേധിച്ചത്. സംസ്ഥാനതല സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനും അവസരം നിഷേധിച്ചു. മല്‍സരത്തില്‍ ഒരു ടീമിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കു മല്‍സരിക്കാമെങ്കിലും വ്യക്തിഗത വിജയം അംഗീകരിക്കില്ലെന്ന് അത്‌ലറ്റിക് അസോസിയേഷന്‍ പറയുന്നു. നടപടി നിരാശാജനകമെന്ന് നാഷ് പ്രതികരിച്ചു. 2017ല്‍ ഇത്തരമൊരു നിയമം തുടരുന്നത് 1917 ആണ് ഇപ്പോഴുമെന്ന് തോന്നിപ്പിക്കുവെന്ന്്് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it