യുഎസില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി;  ഇന്ത്യക്കാരിയുള്‍പ്പെടെ നാലു പേര്‍ മരിച്ചു

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ഒക്‌ലഹോമയില്‍ മദ്യപിച്ച സ്ത്രീ ഓടിച്ച കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു കയറി നാലു പേര്‍ മരിച്ചു. 44 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു.
മരിച്ചവരില്‍ മുംബൈയില്‍ നിന്നുള്ള എംബിഎ വിദ്യാര്‍ഥിനി നികിത നക്കാലുമുണ്ട്. സ്റ്റില്‍വാട്ടറില്‍ നടന്ന സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി പരേഡ് കാണാനായി നിന്നവരുടെ നേര്‍ക്ക് കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞുകയറുകയായിരുന്നു. ഒരു മോട്ടോര്‍ബൈക്കിലിടിച്ചതിനു ശേഷമാണ് കാര്‍ ആള്‍ക്കൂട്ടനിടയിലേക്കു പാഞ്ഞുകയറുന്നത്. കാറോടിച്ച അഡഷ്യ ചേമ്പേര്‍സ് എന്ന 25കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ രണ്ടുവയസ്സുള്ള കുട്ടിയും ഉള്‍പ്പെടും. പ്രദേശത്തു കഴിഞ്ഞ 30 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ റോഡപകടമാണിതെന്ന് പോലിസ് പ്രതികരിച്ചു.
അഞ്ചു കുട്ടികളുള്‍പ്പെടെ എട്ടു പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ മൂന്നിലൊന്നും കുട്ടികളാണ്.
Next Story

RELATED STORIES

Share it