Flash News

യുഎസില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു



ന്യൂയോര്‍ക്ക്: യുഎസില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട നിലയില്‍. ശരണ്‍ജിത് സിങിനെയാണ്(26) തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശരണ്‍ജിത് സിങിന്റെ ബന്ധുവായ ലവ്ദീപ് സിങിനെ പോലിസ് അറസ്റ്റ്് ചെയ്തു. ഇയാളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇരുവരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ ലവ്ദീപ് ശരണ്‍ജിത്തിന്റെ കഴുത്തിന് കത്തികൊണ്ടു കുത്തുകയായിരുന്നെന്ന് പോലിസ് അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ ലവ്ദീപ് 25 വര്‍ഷത്തോളം തടവ്ശിക്ഷ അനുഭവിക്കണം. 2013ല്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കുടിയേറിയ ശരണ്‍ജിത് ന്യൂയോര്‍ക്കില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലപാതക കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ലെന്നു ന്യൂയോര്‍ക്ക് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it