യുഎസില്‍നിന്ന് 1000 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. സിവിലിയന്‍ എയര്‍ക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ വാങ്ങുന്നതിനാണു ധാരണ ഉണ്ടാക്കുന്നത്. അടുത്ത എട്ടുവര്‍ഷത്തിനകം 1000 വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിനു പുറമേ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
ഇറക്കുമതി തീരുവ സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനിടെയാണ് യുഎസില്‍ നിന്ന് വിമാനങ്ങള്‍ എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 3.4 ലക്ഷം കോടി രൂപ വിമാനം വാങ്ങുന്നതിനും ഏകദേശം 2.7 ലക്ഷം കോടി രൂപ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും ചെലവഴിക്കേണ്ടിവരുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. പ്രതിരോധ ആവശ്യത്തിനായി 12 പി-8 ഐ വിമാനം കൂടി വാങ്ങാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it