World

യുഎസിലെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ നാലില്‍ മൂന്നു ഭാഗവും ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: യുഎസില്‍ നിയമപരമായി സ്ഥിരതാമസത്തിന് (ഗ്രീന്‍ കാര്‍ഡ്) അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ നാലില്‍ മൂന്നു ഭാഗവും ഇന്ത്യക്കാരെന്നു റിപോര്‍ട്ട്. ഗ്രീന്‍ കാര്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ടിവരുന്നതും ഇന്ത്യക്കാരാണ്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്റെ മെയ് മാസത്തിലെ കണക്കുപ്രകാരം 3,95,025 വിദേശ പൗരന്‍മാരാണ് ഗ്രീന്‍ കാര്‍ഡിന് വേണ്ടി കാത്തിരിക്കുന്നത്. ഇതില്‍ 3,06,601 പേരും ഇന്ത്യക്കാരാണ്. അംഗീകൃത കുടിയേറ്റക്കാരുടെ ആശ്രിതരായവരുടെ എണ്ണം  ഉള്‍പ്പെടാതെയുള്ള കണക്കാണിത്.
ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ ചൈനയാണ് രണ്ടാംസ്ഥാനത്ത്; 67,013 പേര്‍. യുഎസില്‍ നിലവിലെ നിയമ പ്രകാരം ഒരു സ്വതന്ത്ര രാജ്യത്തു നിന്നുള്ള പൗരന്‍മാര്‍ക്ക്് ഒരു വര്‍ഷം ഏഴു ശതമാനത്തിലധികം ഗ്രീന്‍ കാര്‍ഡ് അനുവദിക്കുകയില്ല. ഇതു പ്രകാരം നിലവിലുള്ള എല്ലാ അപേക്ഷകര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ 70 വര്‍ഷമെടുക്കും.
യുഎസില്‍ വിദേശത്തു നിന്നുള്ള സാങ്കേതിക വിദഗ്ധരായ തൊഴിലാളികള്‍ക്കുള്ള എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്നവരില്‍ ഭുരിഭാഗവും ഇന്ത്യക്കാരാണ്. അതിനാല്‍ എച്ച്1 ബി വിസാ നിബന്ധനകള്‍ കര്‍ശനമാക്കുന്നതോടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതും ഇന്ത്യക്കാരായിരിക്കും.
Next Story

RELATED STORIES

Share it