Flash News

യുഎസിനെതിരേ ആഞ്ഞടിച്ച് ഖാംനഇ



തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കു പിന്നില്‍ യുഎസാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ഐഎസിനെതിരായ യുഎസിന്റെ പോരാട്ടം 'അസംബന്ധ'മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസും അതിന്റെ ഏജന്റുമാരുമാണ് പശ്ചിമേഷ്യയിലെ അസ്ഥിരതയുടെ സ്രോതസ്സ്. ഐഎസിന്റെ പിറവിക്കു പിന്നില്‍ യുഎസാണ്. ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഖാംനഇ ആരോപണം ഉന്നയിച്ചത്. യുഎസും മേഖലയിലെ അവരുടെ സഖ്യകക്ഷിയായ സൗദിയും ഐഎസ് ഉള്‍പ്പെടെയുള്ള മതമൗലിക സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു. 1979ലെ ഇറാന്‍ ഇസ്്‌ലാമിക വിപ്ലവത്തിനു പിന്നാലെ ഇറാനും യുഎസിനുമിടയിലെ നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it