യുഎസിനും ദക്ഷിണ കൊറിയക്കുമെതിരേ ഉത്തരകൊറിയന്‍ ഭീഷണി

യുഎസിനും ദക്ഷിണ കൊറിയക്കുമെതിരേ ഉത്തരകൊറിയന്‍ ഭീഷണി
X
North-Koreaപ്യോങ്‌യാങ്: യുഎസിനും ദക്ഷിണ കൊറിയക്കുമെതിരേ 'വിവേചനരഹി'തമായ' ആണവാക്രമണം നടത്തുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസത്തിന് ഇരു രാഷ്ട്രങ്ങളും തുടക്കമിട്ടതിനു പിന്നാലെയാണ് ഭീഷണി. കീ റിസോള്‍വ്, ഫോള്‍ ഈഗിള്‍ എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ട വാര്‍ഷിക സൈനികാഭ്യാസം മേഖലയില്‍ പിരിമുറുക്കം സൃഷ്ടിക്കാറുണ്ട്.
നീതിക്കായി ശത്രുവിനു മുമ്പെ ആണവാക്രമണം നടത്താനും ഉത്തരകൊറിയ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം വാചകമടികള്‍ ഉത്തരകൊറിയന്‍ ഭാഗത്തുനിന്നു പതിവാണെങ്കിലും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇവരുടെ കൈവശമുണ്ടോ എന്നത് സംബന്ധിച്ച് വിദഗ്ധര്‍ക്ക് സംശയങ്ങളുണ്ട്.
യുഎസ്, ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം അധിനിവേശത്തിനുള്ള മുന്നൊരുക്കമാണെന്നാണ് ഉത്തര കൊറിയ ആരോപിക്കുന്നത്. യുഎസിനെ 'തീക്കടലാക്കുമെന്നു കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുഎസിന്റെയും അനുയായികളുടെയും ആണവ യുദ്ധനീക്കത്തിനെതിരേ സാധ്യമായ മുഴുവന്‍ വഴികളും ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുമെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക ചാനല്‍ വ്യക്തമാക്കി. എതിര്‍പ്പുകള്‍ മറികടന്ന് ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാ സമിതി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഉപരോധ വാര്‍ത്തകള്‍ക്കു പിന്നാലെ ആറു മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ തീരുമാനത്തെ വെല്ലുവിളിച്ചിരുന്നു. 20 വര്‍ഷത്തേക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
ഉത്തര കൊറിയയുടെ സഖ്യരാജ്യമായ ചൈനയും ഉപരോധത്തെ അനുകൂലിച്ചു. 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
Next Story

RELATED STORIES

Share it