Gulf

യുഎഫ്‌സി ഫുട്ബോള്‍ മേളയ്ക്ക് നാളെ കിക്കോഫ്‌

യുഎഫ്‌സി ഫുട്ബോള്‍ മേളയ്ക്ക് നാളെ കിക്കോഫ്‌
X


ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി കാല്‍പന്ത് കളി കൂട്ടായ്മയായ അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ സോക്കര്‍ ഫുട്ബോള്‍ മേളയ്ക്ക് ഒക്ടോബര്‍ 5 ദമ്മാം-കോബാര്‍ ഹൈവേയിലെ ഖാദിസിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാവും. നേപ്പാളില്‍ നിന്നുള്ളതടക്കം 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന മേള ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. വൈകീട്ട് 6.30ന് തെക്കന്‍ കൊറിയയുടെ മുന്‍ താരവും അത്ലറ്റിക് ട്രെയ്നറുമായ ഡോ: സിങ്ക്മിന്‍ സിന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സൗദി സ്പോര്‍ട്സ് മന്ത്രാലയത്തിലെ പ്രതിനിധികളും വിദ്യാഭ്യാസ, സാമൂഹിക, സംസ്‌കാരിക, കായിക രംഗത്തെ പ്രമുഖരുംപരിപാടിയില്‍ സംബന്ധിക്കും. ഉദ്ഘാടന മല്‍സരത്തില്‍ കോര്‍ണിഷ് സോക്കറും ഇംകോയും തമ്മിലും രണ്ടാമത്തെ മല്‍സരത്തില്‍ എഫ്.സി.ഡി തെക്കേപ്പുറവും ദാര്‍ അസ്സിഹ യൂത്ത് ക്ലബും തമ്മിലും ഏറ്റുമുട്ടും. മേളയുടെ ലോഗാ പ്രകാശനം യു.എസ്.ജി ബോറല്‍ ഡയരക്ടര്‍ മുഹമ്മദ് ഫൈസല്‍ ബസ്സാം ഡിഫ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസിന് നല്‍കി നിര്‍വ്വഹിച്ചു. ഫാരിസ് സഗ്ബിനി, സിയാദ് മാലിക് സംബന്ധിച്ചു. ഏഴ് ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന മേളയുടെ ഫൈനല്‍ നവംബര്‍ 17ന് നടക്കും. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണേഴ്സിന് ദാദാബായ് ട്രാവല്‍സ് ട്രോഫിയും സമ്മാനിക്കും. അല്‍ കര്‍സഫ് ഷിപ്പിംഗ് കമ്പനി നല്‍കുന്ന കാശ് അവാര്‍ഡും വിജയികള്‍ക്ക് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it