kannur local

യുഎപിഎക്കെതിരേ പ്രതിഷേധവുമായി 'നൈറ്റ് വിജില്‍'

കണ്ണൂര്‍: പൗരന്‍മാരെ വേട്ടയാടുന്ന യുഎപിഎ നിയമത്തിനെതിരേ പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് വിവിധ കേന്ദ്രങ്ങളില്‍ നൈറ്റ് വിജില്‍ സംഘടിപ്പിച്ചു. രാജ്ഭവന്‍ മാര്‍ച്ചിനു മുന്നോടിയായാണു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയുടെ വിവിധ ഏരിയാ കമ്മിറ്റികള്‍ക്കു കീഴില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ സിറ്റി ഏരിയാ കമ്മിറ്റിയുടെ കീഴില്‍ കാല്‍ടെക്‌സ് ഗാന്ധിസര്‍ക്കിളില്‍ നടത്തിയ നൈറ്റ് വിജിലില്‍ ഡിവിഷന്‍ പ്രസിഡന്റ് കെ ഫവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏരിയാ സെക്രട്ടറി എസ് ആഷിഖ് അമീന്‍, പ്രസിഡന്റ് സി ഫൈസല്‍, പി പി അഫ്‌സല്‍ നേതൃത്വം നല്‍കി. കണ്ണപുരം ഏരിയ കമ്മിറ്റി ഇരിണാവ് റോഡില്‍ സംഘടിപ്പിച്ച നൈറ്റ് വിജിലിന് പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി ജംഷി പാപ്പിനിശ്ശേരി നേതൃത്വം നല്‍കി.
എടക്കാട് ഡിവിഷന് കീഴില്‍ ചാലഏരിയാകമ്മിറ്റി കാടാച്ചിറയില്‍ സംഘടിപ്പിച്ച നൈറ്റ് വിജിലിന് ഏരിയാപ്രസിഡന്റ് ആരിഫ് തന്നട, ശിഹാബ് മമ്മാക്കുന്ന്, നൗഷാദ് നേതൃത്വം നല്‍കി.
മുഴപ്പിലങ്ങാട് കുളംബസാറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് എടക്കാട് ഡിവിഷന്‍ പ്രസിഡന്റ് എം എം നദീര്‍, എടക്കാട് ഏരിയാപ്രസിഡന്റ് അഫ്‌സര്‍, ഷഹബാസ് നേതൃത്വം നല്‍കി.
മുഴപ്പിലങ്ങാട് ഏരിയ മഠം യൂത്തിന് സംഘടിപ്പിച്ച നൈറ്റ് വിജിലിന് ഏരിയ പ്രസിഡന്റ് നിയാസ് മുഴപ്പിലങ്ങാട്, അര്‍ഷദ്, ഫഹദ് നേതൃത്വം നല്‍കി. തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് ആരിഫ്, സമീര്‍, മദനി നേതൃത്വം നല്‍കി.—
Next Story

RELATED STORIES

Share it