kannur local

യുഎപിഎക്കെതിരേ പോരാട്ടം തുടരും: പോപുലര്‍ ഫ്രണ്ട്

തലശ്ശേരി: ജനവിരുദ്ധ നിയമമായ യുഎപിഎക്കെതിരേ സംഘടന തുടര്‍ന്നു വരുന്ന സമരപരിപാടികള്‍ തുടരുമെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ഹമീദ് വ്യക്തമാക്കി.
തലശ്ശേരി പുതിയബസ്റ്റാന്റില്‍ പോപുലര്‍ഫ്രണ്ട് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക വിഷയങ്ങളില്‍ യുഎപിഎ പ്രയോഗിച്ച് തുടങ്ങിയത് സിപിഎമ്മാണ്. അതേ സിപിഎമ്മിന്റെ നേതാക്കള്‍ ഇപ്പോള്‍ ഇത്തരം നിയമത്തില്‍പ്പെട്ടിരിക്കുകയാണ്. ആര്‍ക്കെതിരേ പ്രയോഗിച്ചാലും ജനവിരുദ്ധ നിയങ്ങള്‍ക്കെതിരേയുള്ള പോരാട്ടം സംഘടന തുടരുമെന്നും ഹമീദ് വ്യക്തമാക്കി. മൂവാറ്റുപുഴ സംഭവത്തില്‍ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയപ്പോള്‍, മൗനം അവലംബിച്ച മുഖ്യധാര സംഘടനകളും പുരോഗമന സംഘടനകളും ഇപ്പോള്‍ നിയമത്തിനെതിരേ രംഗത്തെത്തിയത് നല്ലതാണ്. എന്നാല്‍, യുഎപിഎക്കെതിരേ സിപിഎമ്മിന്റെ നിലപടില്‍ ഇരട്ടത്താപ്പുണ്ട്.
മൂവാറ്റുപഴയില്‍ യുഎപിഎ ചുമത്തിയത് ശരിയും ജയരാജനെതിരേ ചുമത്തിയത് തെറ്റും എന്നാണ് പിണറായി പറയുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും ഹമീദ് മാസ്റ്റര്‍ വ്യക്തമാക്കി. നിരപരാധികളായ യുവാക്കള്‍ക്കെതിരേ കള്ളക്കേസെടുത്ത് യുഎപിഎ ചുമത്തിയവരെ തന്നെ ഇപ്പോള്‍ യുഎപിഎ വേട്ടയാടുകയാണെന്നും ജയരാജന്‍ യുഎപിഎയെ പേടിച്ച് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ സഞ്ചരിക്കുകയാണെന്നും ഇത് കാവ്യനീതിയാണെന്നും എന്‍ഡബ്ല്യുഎഫ് സംസ്ഥാന സമിതിയംഗം പി എം ജസീല പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം വി കെ നൗഫല്‍ യുഎപിഎ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ സെക്രട്ടറി എന്‍ പി ശക്കീല്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു.
പിഎഫ്‌ഐ ദേശീയസമിതിയംഗം പി എന്‍ മുഹമ്മദ് റോഷന്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ദാറുല്‍ഖദാ സംസ്ഥാന പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്‍ലത്തീഫ് മൗലവി, എന്‍ഡബ്ല്യുഎഫ് സംസ്ഥാനസമിതിയംഗം പി എം ജസീല, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം മൗലവി, കാംപസ്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബി കെ മുഹ്‌സിന്‍, സഹീര്‍ അബ്ബാസ് വയനാട്, പോപുലര്‍ഫ്രണ്ട് തലശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് പി എന്‍ ഷമ്മാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it