World

യുഎന്‍ രാഷ്ട്രീയകാര്യ മേധാവി ഉത്തര കൊറിയയില്‍

പ്യോങ്യാങ്: യുഎന്‍ രാഷ്ട്രീയകാര്യ മേധാവി ജെഫ്‌രി ഫെല്‍റ്റമാന്‍ നാലു ദിവസത്തെ അടിയന്തര സന്ദര്‍ശനത്തിനായി ഉത്തര കൊറിയയിലെത്തി. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു മുതിര്‍ന്ന യുഎന്‍ പ്രതിനിധി ഉത്തര കൊറിയയിലെത്തുന്നത്. കഴിഞ്ഞ ആഴ്ച ഉത്തര കൊറിയ  ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച സാഹചര്യത്തിലാണ് യുഎന്‍ പ്രതിനിധിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം കൊറിയന്‍ മേഖലയില്‍ ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക പരിശീലനം ആരംഭിച്ചിരുന്നു.
നയതന്ത്ര ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ സപ്തംബറില്‍ ഉത്തര കൊറിയ യുഎന്നിന് കത്തയച്ചിരുന്നു.
മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ് ഹോ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഫെല്‍റ്റ്മാന്‍ വിശദമായി ചര്‍ച്ച നടത്തുമെന്നു യുഎന്‍ വക്താവ് അറിയിച്ചു. എന്നാല്‍, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല.
ഉത്തര കൊറിയയിലെത്തുന്നതിനു മുമ്പ് ഫെല്‍റ്റ്മാന്‍ ബീജിങിലെത്തി ചൈനീസ് അധികൃതരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയക്കെതിരേ യുഎന്‍  ഉപരോധം ശക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it