World

യുഎന്‍ മനുഷ്യാവകാശ മേധാവിക്കെതിരേ വിമര്‍ശനവുമായി ഫിലിപ്പീന്‍സ്

ജനീവ: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതര്‍തെ മാനസികാരോഗ്യനില വിശകലനം ചെയ്യണമെന്ന യുഎന്‍ മനുഷ്യാവകാശമേധാവി സഈദ് റഅദ് അല്‍ ഹുസയ്‌ന്റെ പ്രസ്താവനയ്‌ക്കെതിരേ ഫിലിപ്പീന്‍സ് വിദേശകാര്യമന്ത്രി. മനുഷ്യാവകാശ മേധാവിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎന്‍ മനുഷ്യാവകാശ മേധാവിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കം ഫിലിപ്പീന്‍സ് നീതിന്യായ മന്ത്രാലയം ഒരു യുഎന്‍ പ്രതിനിധിയടക്കം 600ഓളം പേരെ കമ്മ്യൂണിസ്റ്റ് ഗറില്ലകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മനില കോടതിയില്‍ ഹരജി നല്‍കിയിരുന്നു. യുഎന്നിന്റെ പ്രത്യേക പ്രതിനിധിയായി ഫിലിപ്പീന്‍സില്‍ നിയമിച്ച വിക്ടോറിയ ടോളി കോര്‍പസിനെയാണ് മാവോവാദി വിമത സംഘത്തിന്റെ മുതിര്‍ന്ന നേതാവായി ഹരജിയില്‍ പറയുന്നത്.
യുഎന്‍ പ്രതിനിധിയെ അധിക്ഷേപിച്ചു കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സ് പ്രസിഡന്റ് പ്രസ്താവന നടത്തിയിരുന്നു. ദുതര്‍തെയുടെ വിവാദ  ലഹരിയുദ്ധ നടപടികളെ നിശിതമായി വിമര്‍ശിച്ച യുഎന്‍ പ്രതിനിധി ആഗ്നസ് കല്ലാമാഡിനെ അധിക്ഷേപിച്ചായിരുന്നു ദുതര്‍തെ മനിലയില്‍ സംസാരിച്ചത്.
Next Story

RELATED STORIES

Share it