World

യുഎന്‍ ഭീകര പട്ടികയില്‍ 139 പേര്‍; ഹാഫിസ് സഈദും ദാവൂദ് ഇബ്രാഹിമും പട്ടികയില്‍

യുനൈറ്റഡ് നാഷന്‍സ്: ജമാഅത്തുദ്ദഅ്‌വാ നേതാവ് ഹാഫിസ് സഈദിനെ  ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ ആഗോള ഭീകരരുടെ പട്ടിക പരിഷ്‌കരിച്ചു.  139 പേരാണ് പുതുക്കിയ പട്ടികയിലുള്ളത്.  പാക് പൗരന്‍മാരോ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍പ്പെട്ടവരോ ആണ് എല്ലാവരും. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയാണ് പട്ടിക പുറത്തിറക്കിയതെന്ന്് പാക് ദിനപത്രമായ ദി ഡോണ്‍ റിപോര്‍ട്ട് ചെയ്തു. അല്‍ ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയാണ് പട്ടികയിലെ ഒന്നാമന്‍. സവാഹിരി ഇപ്പോഴും പാകിസ്താന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
മുംബൈ ആക്രമണത്തിന് ശേഷം പാകിസ്താനിലേക്ക് കടന്ന ദാവൂദ് ഇബ്രാഹിമും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്്. ഇന്ത്യയിലേക്ക് മടങ്ങാതെ പാകിസ്താനില്‍ കഴിയുന്ന ദാവൂദിന് പാക് പാസ്‌പോര്‍ട്ടും നൂറാബാദില്‍ സ്വന്തമായി ഒരു ബംഗ്ലാവും ഉണ്ടെന്നും യുഎന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലശ്കറെ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സഈദ്, ഹാജി യഹ്‌യ മുജാഹിദ്, അബ്ദുല്‍ സലാം, സഫര്‍ ഇഖ്ബാല്‍ എന്നിവരും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മൂന്നുപേരും ഇന്റര്‍പോളിന്റെ കുറ്റവാളികളുടെ പട്ടികയിലുള്ളവരാണ്.
ഹാഫിസ് സഈദിന്റെ രാഷ്ട്രീയ പാര്‍ട്ടി മില്ലി മുസ്‌ലിം ലീഗിനെ യുഎസ് വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it