Flash News

യുഎന്‍ പ്രതിനിധിക്ക് മ്യാന്‍മര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു

യുഎന്‍ പ്രതിനിധിക്ക് മ്യാന്‍മര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു
X
ജനീവ: റഖൈനില്‍ റോഹിന്‍ഗ്യര്‍ക്കെതിരായ സൈനിക അതിക്രമങ്ങള്‍ അന്വേഷിക്കുന്ന യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് മ്യാന്‍മര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു. മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരായ  സൈന്യത്തിന്റെ വംശീയ ആക്രമങ്ങള്‍ അന്വേഷിക്കാനായി ജനുവരിയില്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കാനായിരുന്നു യുഎന്‍ പ്രത്യേക പ്രതിനിധി യാങ്ഹീ ലീയുടെ തീരുമാനം. എന്നാല്‍, അന്വേഷണവുമായി സഹകരിക്കില്ലെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചതായി അവര്‍ അറിയിച്ചു.



റഖൈനിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീതി ജനകമായ സംഭവങ്ങള്‍ നടന്നതിന്റെ വ്യക്തമായ സൂചനയാണിത്. മ്യാന്‍മര്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ലജ്ജാവഹമാണെന്നും അവര്‍ പറഞ്ഞു.  റഖൈനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു എന്ന ആരോപണം മ്യാന്‍മര്‍ ഭരണകൂടം തുടര്‍ച്ചയായി നഷേധിക്കുകയാണ്. ഒന്നും മറച്ചു വയ്ക്കാനില്ലെന്നാണ് അവരുടെ വാദം. എന്നാല്‍, അന്വേഷണവുമായി സഹകരിക്കാന്‍ അവര്‍ തയ്യാറാവാത്തതും തന്റെ കണ്ടെത്തലുകളും ഇത് തെറ്റാണെന്നാണ് വ്യക്തമാക്കുന്നത്്.  2014 മുതല്‍ എല്ലാ വര്‍ഷവും മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന തന്നെ ചില ഭാഗങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്നും അവര്‍ കെൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it