Second edit

യുഎന്‍ ദൗത്യങ്ങള്‍

1948ല്‍ ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം ജന്മഗേഹങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീന്‍കാരുമായുള്ള സംഘര്‍ഷം നിയന്ത്രിക്കാനാണ് യുഎന്‍ ആദ്യമായി ശാന്തിദൂതന്മാരെ അയക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ ഇപ്പോഴും സംഘം അവിടെ തുടരുന്നു. വ്യത്യസ്തമായ സാഹചര്യത്തിലാണെങ്കിലും കശ്മീരിലും ഇതേപോലെ ഒരു യുഎന്‍ നിരീക്ഷകസംഘമുണ്ട്. ഇപ്പോള്‍ യുഎന്നിന്റെ ആഭിമുഖ്യത്തില്‍ 16 ദൗത്യസംഘങ്ങളുണ്ട്. സമാധാനപാലനത്തിനായി ഒരുലക്ഷത്തോളം സൈനികരെയാണ് യുഎന്‍ നിയോഗിച്ചിരിക്കുന്നത്. അതില്‍ 18,900 പേര്‍ കോംഗോയില്‍ തന്നെയാണ്.
ഇതിന്റെ ചെലവു വഹിക്കുന്നത് പ്രധാനമായും അമേരിക്കപോലുള്ള സമ്പന്നരാഷ്ട്രങ്ങള്‍ തന്നെ. മൊത്തം ചെലവിന്റെ കാല്‍ഭാഗം വഹിക്കുന്നത് അമേരിക്ക. എന്നാല്‍, പാശ്ചാത്യ നാടുകള്‍ക്ക് സൈനികരെ നിയോഗിക്കുന്നതിനു മടിയാണ്. 1993ല്‍ സോമാലിയയിലേക്ക് ഒരുസംഘത്തെ അയച്ചതിനു തിരിച്ചടി കിട്ടിയത് യുഎസ് മറന്നിട്ടില്ല. യുഎന്‍ സമാധാനദൗത്യം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൊതുവില്‍ പരാജയമാണെങ്കിലും ദരിദ്രനാടുകള്‍ക്ക് അത് വലിയൊരു വരുമാനമാര്‍ഗമാണ്. വെറുതെ കുത്തിയിരിക്കുന്ന പട്ടാളക്കാരെ പറഞ്ഞുവിടാം. റുവാണ്ടയും നീപ്പാളും ഇന്ത്യയുമൊക്കെ യുഎന്‍ മിഷനിലേക്ക് സൈനികരെ അയക്കുന്നതിന്റെ പ്രധാന കാരണം പട്ടാളക്കാര്‍ക്ക് ലഭിക്കുന്ന വലിയ വേതനമാണ്. ഏതാണ്ട് ഒരുലക്ഷം രൂപയാണ് ശരാശരി ശമ്പളം. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും. യുഎന്‍ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ ജോലി തരപ്പെടുത്താന്‍ പലരും തത്രപ്പെടുന്നതിന്റെ രഹസ്യമിതാണ്.
Next Story

RELATED STORIES

Share it