യുഎന്‍ കുടിയേറ്റ ഉടമ്പടിയില്‍നിന്ന്യുഎസ് പിന്‍മാറുന്നു

ന്യൂയോര്‍ക്ക്: യുഎന്നിന്റെ ആഗോള കുടിയേറ്റ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറുന്നു. യുഎന്നിന്റെ കുടിയേറ്റ നയങ്ങളുമായി രാജ്യത്തെ നയങ്ങള്‍ക്ക്്് അന്തരമുള്ള—തായി ചൂണ്ടിക്കാട്ടിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്‍മാറുന്നത്. പിന്‍മാറ്റം സംബന്ധിച്ച്് യുഎസ് വാക്താവ് യുഎന്‍ ജനറല്‍ സെക്രട്ടറിക്ക്്് അറിയിപ്പ്് നല്‍കിയതായാണ്് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് കുടിയേറ്റക്കാര്‍ക്കായുള്ള ഉടമ്പടിക്ക്്് 193 അംഗ യുഎന്‍ പൊതുസഭ ഒറ്റക്കെട്ടായി അംഗീകാരം നല്‍കിയത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഉടമ്പടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉടമ്പടി കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതും അവരുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ട സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായിരുന്നു ഒബാമയുടെ പ്രതികരണം.ഒബാമ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് ട്രംപ്് സ്വീകരിക്കുന്നത്. ഉടമ്പടിയുമായി ബന്ധപ്പെട്ട്് അടുത്തവര്‍ഷം ചേരുന്ന യുഎന്‍ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ട്രംപിന്റെ തീരുമാനം. നേരത്തേ, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും യുഎന്നിന്റെ കലാ-വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയായ യുനസ്‌കോയില്‍ നിന്നും പിന്‍മാറുന്നതായി യുഎസ് പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it