യുഎന്‍ കരട് പ്രമേയം തയ്യാറാക്കുന്നു; ഉത്തര കൊറിയക്കെതിരായ ഉപരോധം: പുരോഗതിയെന്ന് യുഎസും ചൈനയും

വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരേ ഉപരോധം ശക്തമാക്കുന്നതിനുള്ള യുഎന്‍ കരട് പ്രമേയം തയ്യാറാക്കി വരുകയാണെന്നു യുഎസും ചൈനയും വ്യക്തമാക്കി. ഉത്തര കൊറിയന്‍ റോക്കറ്റ് വിക്ഷേപണത്തിന്റെയും ആണവ പരീക്ഷണത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. കരടിന് ഉടന്‍ അംഗീകാരം നല്‍കുമെന്ന് യുഎസില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വ്യക്തമാക്കി. ഉത്തര കൊറിയയുടെ പ്രവര്‍ത്തനങ്ങളെ ചൈന അപലപിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കെതിരായ ഉപരോധം ശക്തിപ്പെടുത്തുന്നതില്‍ വൈമനസ്യം കാണിക്കാറാണ് പതിവ്.
ഉത്തര കൊറിയയിലെ അസ്ഥിരത ചൈനയിലേക്ക് അഭയാര്‍ഥി പ്രവാഹത്തിനിടയാക്കുമെന്ന ഭയമാണ് ഇതിനുപിന്നില്‍. ജനുവരിയിലെ ആണവ പരീക്ഷണത്തിനു പിന്നാലെ ഫെബ്രുവരിയില്‍ ദീര്‍ഘദൂര റോക്കറ്റും ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. യുഎന്‍ ഉപരോധം ലംഘിച്ച് റോക്കറ്റ് വിക്ഷേപിക്കുകയും ആണവ പരീക്ഷണം നടത്തുകയും ചെയ്ത ഉത്തര കൊറിയന്‍ നടപടി നിരവധി രാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം, ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തോടുള്ള പ്രതികരണം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
Next Story

RELATED STORIES

Share it