Pravasi

യുഎന്‍എ ഹാക്കിങ് : അന്വേഷണത്തിന് എഫ് ബിഐ സഹായിക്കും



ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സിക്കെതിരെ(ക്യുഎന്‍എ)യുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) സഹായിക്കും.മെയ് 24നാണ് ക്യുഎന്‍എ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും അജ്ഞാതര്‍ ഹാക്ക് ചെയ്തത്. ഹാക്കര്‍മാരെ കണ്ടെത്താനായി ഖത്തര്‍ അമേരിക്കയുടെ സഹായം തേടിയിരുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ എഫ്ബിഐ സംഘം ഖത്തറിലുണ്ടെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനൊപ്പം അന്വേഷണ സംഘത്തില്‍ എഫ്ബിഐയും സജീവമാണ്. അമേരിക്കയെ കൂടാതെ മറ്റ് രണ്ട് രാജ്യങ്ങള്‍ കൂടി അന്വേഷണത്തില്‍ ഖത്തറിനെ സഹായിക്കുന്നുണ്ട്്. അന്വേഷണത്തിന്റെ ഫലം അടുത്ത ആഴ്ച പുറത്ത് വിടുമെന്നാണ് കരുതുന്നത്്. അന്വേഷണ ഫലം പരസ്യമാക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ക്യുഎന്‍എ ഹാക്ക് ചെയ്ത ഉടന്‍ തന്നെ ഹാക്കര്‍മാര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പേരില്‍ തെറ്റായ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ സൗഹൃദത്തിന് വിള്ളല്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നു.
Next Story

RELATED STORIES

Share it