യുഎന്‍എ കേസില്‍ കക്ഷിചേരും

തൃശൂര്‍: മാര്‍ച്ച് അഞ്ച് മുതല്‍ പ്രഖ്യാപിച്ച നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് താല്‍ക്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനം.
മാര്‍ച്ച് അഞ്ചിനു കോടതിയില്‍ കേസ് പരിഗണനയ്‌ക്കെടുക്കുമ്പോള്‍ അവകാശത്തെ ചോദ്യംചെയ്ത നടപടിയെ നിയമപരമായി തന്നെ നേരിടാനാണു തീരുമാനം. ജൂലൈ 20നു നഴ്‌സുമാരുടെ പണിമുടക്കിനെതിരേ എസ്മ പ്രയോഗിക്കണമെന്ന് ഉത്തരവിട്ടതും ഇപ്പോള്‍ സമരം തടഞ്ഞ് ഉത്തരവിട്ടതും ഒരേ ന്യായാധിപനാണെന്നതു യാദൃശ്ചികമായി കാണാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്‌കരണം വേഗത്തില്‍ നടപ്പാക്കുന്നതിനും ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഉടനെ ഒത്തുതീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജാസ്മിന്‍ ഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി വല്‍സന്‍ രാമംകുളത്ത്, ഖജാഞ്ചി ബിബിന്‍ എന്‍ പോള്‍, ഭാരവാഹികളായ ഷോബി ജോസഫ്, ബെല്‍ജോ ഏലിയാസ്, ജിഷ ജോര്‍ജ്, ശുഹൈബ് വണ്ണാരത്ത്, വിദ്യ പ്രദീപ് സംസാരിച്ചു.
Next Story

RELATED STORIES

Share it