World

യുഎന്നിന്റെ ഉപരോധം യുദ്ധപ്രഖ്യാപനമെന്ന് ഉത്തര കൊറിയ

ബെയ്ജിങ്: യുഎന്‍ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തര കൊറിയ. യുഎന്‍ നടപടി സമ്പൂര്‍ണ സാമ്പത്തിക ഉപരോധത്തിനു തുല്യമാണെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതാണ് യുഎസിനെ അസ്വസ്ഥമാക്കുന്നത്. ഉപരോധം തങ്ങളുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഇതു കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാനവും സ്ഥിരതയും നഷ്ടപ്പെടുത്തും. തങ്ങളെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഉത്തര കൊറിയയെ പ്രതിരോധത്തിലാക്കി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കഴിഞ്ഞ ദിവസം ഉപരോധം ശക്തമാക്കിയിരുന്നു. ഉത്തര കൊറിയയിലേക്കുള്ള എണ്ണക്കയറ്റുമതി 90 ശതമാനവും വിലക്കുന്നതാണ് പുതിയ ഉപരോധം. യുഎസ് അവതരിപ്പിച്ച പ്രമേയം ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന പിന്തുണച്ചു.വിദേശത്ത് ജോലിചെയ്യുന്ന ഉത്തര കൊറിയന്‍ പൗരന്‍മാരെ എല്ലാ രാജ്യങ്ങളും 2019ഓടെ തിരിച്ചയക്കണമെന്ന് ഉപരോധം നിര്‍ദേശിക്കുന്നു. ഈ വര്‍ഷം മൂന്നാം തവണയാണ് യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it