Flash News

യുഎഇ കേരള പച്ചക്കറിയുടെ വിലക്ക് പിന്‍വലിച്ചു

യുഎഇ കേരള പച്ചക്കറിയുടെ വിലക്ക് പിന്‍വലിച്ചു
X
ദുബയ്: കേരളത്തില്‍ നിന്നും പഴം, പച്ചക്കറികളുടെ ഇറക്കുമതി വിലക്ക് യുഎഇ പിന്‍വലിച്ചു. നിപ്പ വൈറസ് ബാധയെ തുടര്‍ന്നാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഖത്തറും വിലക്ക് പിന്‍വലിച്ചതായി ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദി അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡവലെപ്പ്‌മെന്റ് അഥോറിറ്റി (അപേഡ) വ്യക്തമാക്കി. അതേ സമയം ഇപ്പോഴും വിലക്കുള്ള സൗദി അറേബ്യ ഹജ്ജ് സീസണ്‍ തീരുന്നതോടെ വിലക്ക് മാറുമെന്നാണ് കേരളത്തിലെ കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കേരളത്തിലെ നിപ്പ ബാധയെ തുടര്‍ന്ന് കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്നായി പ്രതിദിനം 150 ടണ്‍ പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. വിലക്കിനെ തുടര്‍ന്ന് കയറ്റുമതി മേഖലക്ക് പ്രതിദിനം 3 ലക്ഷം ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരുന്നത്.

Next Story

RELATED STORIES

Share it