Gulf

യുഎഇ കുടുംബം വീട്ടുജോലിക്കാരിയെ കൈ നിറയെ സമ്മാനവുമായി യാത്രയാക്കി

ഷാര്‍ജ: ഷാര്‍ജയിലെ യുഎഇ കുടുംബം 27 വര്‍ഷത്തെ സേവനത്തിന് വീട്ടുജോലിക്കാരിക്ക് കൈയും മനസും നിറച്ചുനല്‍കി. ജോലി മതിയാക്കി പോകുകയായിരുന്ന സ്ത്രീക്ക് ഉജ്ജ്വല യാത്രയയപ്പും അവര്‍ സംഘടിപ്പിച്ചു. ലക്ഷ്മി എന്ന ജോലിക്കാരി കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നെന്നും മക്കളും കൊച്ചുമക്കളും അവരെ സ്വന്തം അമ്മയെ പോലെയാണ് കണ്ടതെന്നും കുടുംബത്തിലെ അംഗമായ റാഷി അല്‍ അലി പറഞ്ഞു.
സ്‌നേഹവും കരുതലും നിറഞ്ഞ ലക്ഷ്മിയുടെ പെരുമാറ്റം കുടുംബത്തിലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിച്ചു. വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കവേ, യുഎഇ കുടുംബത്തിനോടൊപ്പം അവരുടെ വീട്ടില്‍ ഒരിക്കലും ഒരു വേലക്കാരിയായി അനുഭവപ്പെട്ടിരുന്നില്ലെന്നും ജീവിതത്തിലെ എല്ലാ വിഷമങ്ങളിലും കുടുംബം തന്നെ സഹായിച്ചിട്ടുണ്ടെന്നും ലക്ഷ്മി കണ്ണീരോടെ പറഞ്ഞു. നാട്ടിലെ തന്റെ കുടുംബത്തിന് യുഎഇ കുടുംബം കൈത്താങ്ങായിരുന്നുവെന്നും താന്‍ വളര്‍ത്തി വലുതാക്കിയ കുട്ടികളെ വിട്ടുപിരിയുന്നത് മനസില്‍ വലിയ മുറിവുണ്ടാക്കുന്നുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it