World

യുഎഇയില്‍ 80 ശതമാനം പേരും മാനസിക സമ്മര്‍ദം നേരിടുന്നവര്‍

അബൂദബി: യുഎഇയില്‍ 80 ശതമാനം പേരും മാനസിക പിരിമുറുക്കം നേരിടുന്നവരെന്ന് റിപോര്‍ട്ട്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാര്‍ ഇതില്‍പ്പെടുമെന്ന് അബൂദബി ചൈല്‍ഡ് ആന്റ് മെന്റല്‍ ഹെല്‍ത്ത് ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നവമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ അരക്ഷിതാവസ്ഥയ്ക്കും പിന്നീട് വിഷാദത്തിനും കാരണമാവുമെന്നും പറയുന്നു. നവമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ കഴിവുകളെ ഇല്ലാതാക്കുന്നു. വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് സ്‌കൂള്‍ കൗണ്‍സിലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. 16 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ലഹരിവസ്തുക്കളുടെ ഉപയോഗവും മാനസിക പിരിമുറുക്കത്തിന് പ്രധാന കാരണമാണ്.
Next Story

RELATED STORIES

Share it