യുഎഇയില്‍ വൈദ്യുതി, പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കും

ദുബയ്: വൈദ്യുതിക്കും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയി പറഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലോക സാമ്പത്തിക സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിനും ഡീസലിനും നല്‍കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കിയത് പോലെ വൈദ്യുതിക്കും പാചകവാതകത്തിനുമുള്ള സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ ഉപഭോക്താക്കള്‍ മതിയായ പ്രതിഫലം നല്‍കേണ്ടി വരും. വൈദ്യുതി സബ്‌സിഡി നിര്‍ത്തുന്നത് സാധാരണക്കാരെ ബാധിക്കുകയില്ലെന്നും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരെയായിരിക്കും ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സബ്‌സിഡി നിര്‍ത്തുന്നതോടെ നിരക്ക് മറ്റു രാജ്യങ്ങളുടേതിന് തുല്യമായിരിക്കും.
Next Story

RELATED STORIES

Share it