Flash News

യുഎഇയില്‍ വിസക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ദുബയ്: തൊഴില്‍ വിസക്കായി അപേക്ഷിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം ഒന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ഫിബ്രുവരി നാല് മുതലാണ് പുതിയ വിസക്ക് അപേക്ഷിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിയമം പ്രാബല്യത്തിലാക്കിയിരുന്നത്. ഈ മാസം ഒന്നു മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യു.എ.ഇ. സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചതായി ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സ്ഥിരീകരിച്ചു. വിസക്ക് അപേക്ഷിക്കുന്ന വ്യക്തി 5 വര്‍ഷം സ്ഥിരമായി താമസിക്കുന്ന പ്രദേശത്ത് നിന്നുള്ള പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടിയിരുന്നത്.
Next Story

RELATED STORIES

Share it