Gulf

യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ഇന്ത്യയിലേക്ക്

യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ഇന്ത്യയിലേക്ക്
X
ദുബയ്: യു.എ.ഇ.യില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ഇന്ത്യയിലേക്കാണന്ന് ഈയിടെ പുറത്തു വിട്ട കണക്കില്‍ വ്യക്തമാക്കുന്നു. യു.എ.ഇ.യിലുള്ള ഇന്ത്യക്കാര്‍ 164.3 കോടി ദിര്‍ഹമാണ് 2017 ല്‍ നാട്ടിലേക്ക് അയച്ചത്. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 2.2 ശതമാനം കൂടുതലാണ്. 2016 ല്‍ 160.8 കോടി ദിര്‍ഹം മാത്രമായിരുന്നു അയച്ചിരുന്നത്. യു.എ.ഇ.യില്‍ നിന്ന് അയക്കുന്ന പണത്തിന്റെ 34 ശതമാനവും ഇന്ത്യയിലാക്കാണന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ട് പിന്നില്‍ പാക്കിസ്ഥാനും ഫിലിപ്പൈനുമാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി 200 ദശലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്ത് ഇന്ത്യയിലേക്ക് പണം അയക്കുന്നത്. ഇവരെ ആശ്രയിച്ച് 800 ദശലക്ഷം കുടുംബങ്ങളാണ് ഇന്ത്യയില്‍ കഴിയുന്നത്. വിദേശത്തേക്ക് ഹവാല പോലെ അനധികൃതമായി പണം അയക്കുന്നതിനെതിരെ യു.എ.ഇ. കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it