World

യുഎഇയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

ദുബയ്: യുഎഇയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ചു നാഷനല്‍ മീഡിയാ കൗണ്‍സില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഉത്തരവുപ്രകാരം ഇ-കൊമേഴ്‌സ്, പ്രിന്റ്, വീഡിയോ, ഓഡിയോ സേവനങ്ങളടക്കമുള്ള എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് എടുക്കണം. വാര്‍ത്താ വെബ്‌സൈറ്റുകള്‍, ഇലക്ട്രോണിക് പബ്ലിഷിങ് സ്ഥാപനങ്ങള്‍, ഓണ്‍ ഡിമാന്‍ഡ് പ്രിന്റിങ്, സോഷ്യല്‍ മീഡിയ വഴിയുള്ള വാണിജ്യവും പരസ്യങ്ങളും എന്നിവ മീഡിയാ കൗണ്‍സിലിന്റെ അനുമതിയോടു കൂടിയേ നടത്താന്‍ കഴിയൂ. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ട്. നിയമം അനുസരിച്ച് സോഷ്യല്‍ മീഡിയ മുഖേന ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുകയോ ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്യുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. ചട്ടങ്ങള്‍ ലംഘിച്ചാല്‍ 5000 ദിര്‍ഹം വരെ പിഴ ഈടാക്കുകയോ വെബ്‌സൈറ്റ് അക്കൗണ്ട് പൂട്ടിക്കുകയോ ചെയ്യും. യുഎഇയിലെ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ കമ്പനികള്‍ക്കും ഇതു ബാധകമാണ്.
എന്നാല്‍ പത്രങ്ങള്‍, ടിവി ചാനലുകള്‍, റേഡിയോ, മാഗസിനുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകള്‍ക്ക് ഈ ലൈസന്‍സ് നിയമം ബാധകമല്ല.
Next Story

RELATED STORIES

Share it