യുഎഇയില്‍ ആഹ്ലാദത്തിനായി ഒരു മന്ത്രാലയം

അബൂദബി: പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതികള്‍ രൂപീകരിക്കാനും ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഒരു മന്ത്രാലയത്തിന് രൂപം നല്‍കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ.
അധികം വൈകാതെ തന്നെ ഈ വകുപ്പ് നിലവില്‍ വരുമെന്ന് യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
ഏതാനും മന്ത്രാലയങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കും. അതോടൊപ്പം സഹിഷ്ണുതയ്ക്കായി ഒരു മന്ത്രാലയും രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതാദ്യമായാണ് അദ്ദേഹം ട്വിറ്ററിലൂടെ ഒരു സുപ്രധാന പ്രഖ്യാപനം നടത്തുന്നത്. യുവാക്കളുടെ വിഷയം കൈകാര്യം ചെയ്യുന്നതിനായി 25 വയസ്സില്‍ താഴെയുള്ള ഒരു മന്ത്രിയെ ആവശ്യമുണ്ടെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.
വിവിധ മന്ത്രാലയങ്ങള്‍ കൂട്ടിച്ചേര്‍ത്തും മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ചും പുതിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് യുഎഇ. നിലവിലെ പല മന്ത്രാലയങ്ങള്‍ക്കും പുതിയ പേരുകള്‍ നല്‍കിയിട്ടുമുണ്ട്.
Next Story

RELATED STORIES

Share it