യുഎഇയില്‍ അല്‍ റൂമി ആഹ്ലാദവകുപ്പ് മന്ത്രി

അബൂദബി: യുഎഇയില്‍ പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനു രൂപീകരിച്ച പുതിയ മന്ത്രാലയം ഒഹൂദ് അല്‍ റൂമി നയിക്കും. യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെയാണ് പുതിയ മന്ത്രിയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. നിലവില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഡയറക്ടര്‍ ജനറലായ അല്‍ റൂമി ഈ സ്ഥാനത്തുതന്നെ തുടരും.
കഴിഞ്ഞ വര്‍ഷം യുഎന്‍ ഫൗണ്ടേഷന്‍ അല്‍ റൂമിയെ ആഗോളസംരംഭകത്വ സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ അറബ് അംഗമാണ് അല്‍ റൂമി. ലോകത്തെ ഏറ്റവും ആഹ്ലാദകരമായ രാജ്യങ്ങളില്‍ യുഎഇയ്ക്ക് 20ാം സ്ഥാനമാണുള്ളത്.
Next Story

RELATED STORIES

Share it