യുഎഇയിലെ ആറുമാസ തൊഴില്‍വിലക്ക് മാറുന്നു

ദുബയ്: പുതുവര്‍ഷം മുതല്‍ യുഎഇയിലെ തൊഴില്‍വിലക്ക് മാറുന്നു. ഒരു സ്ഥാപനത്തില്‍ നിന്നു മറ്റൊന്നിലേക്കു മാറുമ്പോഴുള്ള ആറുമാസത്തെ വിലക്കാണ് പിന്‍വലിക്കുന്നതെന്നു പ്രമുഖ അറബി പത്രം അല്‍ ബയാന്‍ റിപോര്‍ട്ട് ചെയ്തു.
അതേസമയം നാല്, അഞ്ച് വിഭാഗത്തിലുള്ള ജീവനക്കാരെ നിലവിലുള്ള സ്ഥാപനത്തില്‍ ആറുമാസം പോലും തൊഴില്‍ ചെയ്യാതെ പുതിയ സ്ഥാപനത്തിലേക്കു വിസ മാറാന്‍ അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷം രണ്ടു മാസം പൂര്‍ത്തിയാവാത്തതിനാല്‍ മൂന്നര ലക്ഷത്തോളം പേര്‍ക്കു പുതിയ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു തൊഴില്‍മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് റാഷിദ് അല്‍ സുവൈദി വ്യക്തമാക്കി.
Next Story

RELATED STORIES

Share it