യാസീന്‍ മാലിക് കസ്റ്റഡിയില്‍; മിര്‍വായിസ് വീട്ടു തടങ്കലില്‍


ശ്രീനഗര്‍: മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജെകെഎല്‍എഫ് ചെയര്‍മാന്‍ മുഹമ്മദ് യാസീന്‍ മാലിക്കിനെ പോലിസ് കസ്റ്റഡിയില്‍ എടത്തു. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായീസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കി.
യുവാവിനെ സൈന്യം വധിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടി. മാലിക്കിനെ അദ്ദേഹത്തിന്റെ മൈസുമ വസതിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പോലിസ് കോത്തിബാഗ് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. മിര്‍വായീസിനെ അദ്ദേഹത്തിന്റെ നൈജീന്‍ വസതിയിലാണ് തടങ്കലിലാക്കിയത്.
അതേസമയം, ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവായ സയ്യിദ് അലീഷാ ഗീലാനിയുടെ വീട്ടുതടങ്കല്‍ നീട്ടിയതായും പോലിസ് അറിയിച്ചു.









Next Story

RELATED STORIES

Share it