kozhikode local

യാഥാര്‍ഥ്യങ്ങളിലേക്ക് തുറന്ന കണ്ണുകളുമായി പ്രകാശ് കരിമ്പ

കോഴിക്കോട്: തലക്കെട്ടുകള്‍ വായിച്ചു തീരും മുമ്പ് വാര്‍ത്തയെന്തെന്ന് പറഞ്ഞുതരുന്നവയാണ് വാര്‍ത്താചിത്രങ്ങള്‍. അത്തരത്തിലുള്ള ഒരു കൂട്ടം ചിത്രങ്ങളുമായാണ് പ്രകാശ് കരിമ്പ ആര്‍ട് ഗാലറിയില്‍ ദൃശ്യവിരുന്നൊരുക്കിയത്. അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന്റെ ദുരന്തത്തിലേക്കും ഭിക്ഷാടന മാഫിയയുടെ പിടിയിലകപ്പെട്ട കുരുന്നുകളുടെ നിസ്സഹായതയിലേക്കും എന്തുകണ്ടാലും സ്വന്തമാക്കാന്‍ ഓടിക്കൂടൂന്ന മലയാളിയുടെ ആര്‍ത്തിയിലേക്കുമെല്ലാം തുറന്ന കണ്ണുകളാണ് കരിമ്പയുടെ ചിത്രങ്ങള്‍.
മാധ്യമം ഫോട്ടോഗ്രറായ പ്രകാശ് കരിമ്പയെത്തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. റോഡ് ആക്‌സിഡന്റ് ഫോറം അവാര്‍ഡ് രണ്ട് തവണയാണ് കരിമ്പ സ്വന്തമാക്കിയത്. സതേണ്‍ നാവല്‍ കമാന്റന്റ് ഫോട്ടോഗ്രഫി അവാര്‍ഡ്, റോഡ് സേഫ്റ്റി അവാര്‍ഡ്, സിഡബ്ലൂആര്‍ഡിഎം അവാര്‍ഡ്, മുഷ്താഖ് അവാര്‍ഡ്, രാംദാസ് വൈദ്യര്‍ ചിരി ഫോട്ടോഗ്രഫി അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ഫോട്ടോഗ്രഫി അവാര്‍ഡ്, സാമൂഹിക ക്ഷേമവകുപ്പിന്റെ സാഹസിക ഫോട്ടോഗ്രഫി അവാര്‍ഡ്, മൂണ്‍ ചന്ദ്രന്‍ ഫോട്ടോഗ്രഫി അവാര്‍ഡ്, എറണാകുളം പ്രസ്‌ക്ലബ്ബിന്റെ സി കെ ജയകൃഷ്ണന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഫോട്ടോഗ്രഫി ജിവിതത്തിലെ പൊന്‍തൂവലുകളാണ്. പ്രദര്‍ശനം 14ന് സമാപിക്കും.
Next Story

RELATED STORIES

Share it