Second edit

യാത്ര കുറയുന്നില്ല

മൊബൈല്‍-ഇന്റര്‍നെറ്റ് വിപ്ലവത്തിനു ശേഷം വലിയ വാണിജ്യ-വ്യവസായ സംരംഭങ്ങളിലെ ഉന്നതര്‍ യാത്ര കുറയ്ക്കുകയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്ന ഒരു ധാരണയുണ്ട്. ഫ്രഞ്ച് നോവലിസ്റ്റായ യുള്‍വേണ്‍ 19ാം നൂറ്റാണ്ടില്‍ തന്നെ അങ്ങനെയൊരാശയം തന്റെ നോവലുകളില്‍ അവതരിപ്പിച്ചിരുന്നു. യാത്ര എത്ര സുഖകരമാണെങ്കിലും ഒരുതരം ശിക്ഷയാണ്. അതിനാല്‍ സ്‌കൈപ്പിയും വാട്‌സ്ആപ്പുമായി വിവരവിനിമയം നടത്താനാണ് തിരക്ക് കൂടുതലുള്ളവര്‍ ശ്രമിക്കുക.
പക്ഷേ, അങ്ങനെയല്ലെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു സര്‍വേയനുസരിച്ച് ഈ വര്‍ഷം ഏതാണ്ട് 1.25 ട്രില്യണ്‍ ഡോളറാണ് എക്‌സിക്യൂട്ടീവുകള്‍ യാത്രയ്ക്കായി ചെലവഴിക്കുക. അമേരിക്കന്‍ കമ്പനികള്‍ യാത്രാച്ചെലവ് 60 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. ചൈനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുമ്പില്‍. തൊട്ടുപിന്നിലായി ഇന്ത്യയും ജര്‍മനിയുമുണ്ട്.
ടെലി കോണ്‍ഫറന്‍സിങ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ല എന്ന കാര്യവും യാത്ര കുറയാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ അവകാശവാദങ്ങളൊക്കെയുണ്ടെങ്കിലും അത്തരം സാങ്കേതികവിദ്യകള്‍ വേണ്ടസമയത്ത് കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കാറില്ല. മാത്രമല്ല, ആളുകളുടെ സാന്നിധ്യവും നേരിട്ടുള്ള ഇടപഴകലും ആശയവിനിമയത്തിനു കൂടുതല്‍ ഗുണംചെയ്യുന്നു. സങ്കീര്‍ണമായ ഒരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ വിശേഷിച്ചും അങ്ങനെ തീര്‍ക്കാന്‍ പറ്റിയെന്നുവരില്ല. അത്തരം ഘട്ടങ്ങളില്‍ വിദഗ്ധന്‍മാര്‍ പറന്നെത്തുക തന്നെ വേണ്ടിവരും. സ്‌ക്രീനില്‍ അവരുടെ ത്രിമാന ചിത്രം കൊണ്ട് ഒരു ഗുണവുമുണ്ടാവില്ല.
Next Story

RELATED STORIES

Share it