Flash News

യാത്രികരുമായി വിമാനം പറന്നു ; വൈമാനികന്‍ ഗാഡനിദ്രയില്‍

യാത്രികരുമായി വിമാനം പറന്നു ; വൈമാനികന്‍ ഗാഡനിദ്രയില്‍
X


ഇസ്‌ലാമാബാദ്: വിമാനത്തിന്റെ നിയന്ത്രണം ട്രെയിനിയായ വൈമാനികന് നല്‍കി പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിലെ പൈലറ്റ് ഉറങ്ങിയതു രണ്ടര മണിക്കൂര്‍. 305 യാത്രക്കാരുമായി ഇസ്‌ലാമാബാദില്‍ നിന്നു ലണ്ടനിലേക്കു പറന്ന വിമാനത്തിലാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിമാനം പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനു കൈമാറി മുഖ്യ പൈലറ്റായ ആമിര്‍ അക്തര്‍ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനില്‍ പോയി ഉറങ്ങുകയായിരുന്നു.ഈ സമയമത്രയും ഒരു ട്രെയിനി പൈലറ്റ് മാത്രമാണു വിമാനം നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. അത്യന്തം അപകടകരമായ സാഹചര്യത്തില്‍ ഭയചകിതരായ യാത്രക്കാര്‍ സംഭവം കാമറയില്‍ പകര്‍ത്തി. ഏപ്രില്‍ 26നാണു സംഭവം. പൈലറ്റ് പുതച്ചുമൂടി കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. യാത്രക്കാരില്‍ ചിലര്‍ പൈലറ്റിനെതിരേ പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന് പരാതിയും നല്‍കി. സംഭവത്തില്‍ പാകിസ്താനിലെ വിമാന പൈലറ്റുമാരുടെ സംഘടനയായ പാകിസ്താന്‍ എയര്‍ലൈന്‍സ് പൈലറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ഹാഷ്മിയെ സസ്‌പെന്‍ഡ് ചെയ്തു. ട്രെയിനിക്ക് പരിശീലനം നല്‍കാന്‍ ചുമതലപ്പെട്ടയാളായിരുന്നു ഹാഷ്മിയെന്നും ജോലിസമയത്ത് കിടന്നുറങ്ങിയതു ഗുരുതരമായ കൃത്യവിലോപമാണെന്നും പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വക്താവ് ദാനിയേല്‍ ഗിലാനി പറഞ്ഞു.
Next Story

RELATED STORIES

Share it