ernakulam local

യാത്രികന്‍ മരിച്ച സംഭവം: ബസ് ജീവനക്കാരനെയും ഉടമയെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു

കൊച്ചി: ബോധരഹിതനയായി വീണയാളെ ആശുപത്രിയിലെത്തിക്കാതെ സ്വകാര്യ ബസ് ഓട്ടം തുടര്‍ന്നതിനെ തുടര്‍ന്ന് യാത്രികന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാരനെയും ഉടമയെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
നിലവില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമേ പ്രതികളാക്കുന്ന കാര്യം പരിഗണിക്കാന്‍ കഴിയൂവെന്നും എളമക്കര എസ്‌ഐ പ്രജീഷ് ശശി പറഞ്ഞു. ബസിലെ ജീവനക്കാരായ െ്രെഡവര്‍ ദിനു, കണ്ടക്ടര്‍ ബിജോയി, ബസ് ഉടമ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് എളമക്കര പോലിസ് കേസെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it