kasaragod local

യാത്രാക്ലേശം പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

വിദ്യാനഗര്‍: ഉളിയത്തടുക്ക-സീതാംഗോളി റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ് യാത്രാക്ലേശം രൂക്ഷമായെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ പി എസ് മൂഹമ്മദ് സഗീര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും മായിപ്പാടി ഡയറ്റ് ലാബ് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ ജില്ലാകലക്ടര്‍ക്ക് പോസ്റ്റ് കാര്‍ഡില്‍ പരാതികള്‍ അയച്ചിരുന്നു. കാര്‍ഡുകള്‍ ലഭിച്ചയുടന്‍ ജില്ലാകലക്ടര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ചേംബറില്‍ വിളിച്ചു വരുത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഉളിയത്തടുക്ക-സീതാംഗോളി റോഡ് ദേശീയപാത നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ കേരള ലിമിറ്റഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാകലക്ടറെ അറിയിച്ചു. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it