kozhikode local

യാത്രക്കാര്‍ക്ക് ഭീഷണിയായി വൈദ്യുതി തൂണിലെ കമ്പികള്‍



നാദാപുരം: കുറ്റിയാടി നാദാപുരം സംസ്ഥാന പാതയില്‍ നാദാപുരം ഗവണ്‍മെന്റ് യുപി സ്—കൂളിന് സമീപത്താണ് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി വൈദ്യുത തൂണിലെ കമ്പികള്‍. സ്‌കൂളിന് മുന്‍വശത്തെ ഇടുങ്ങിയ റോഡിലെ വൈദ്യുതി തൂണ്‍ മാസങ്ങള്‍ക്ക് മുമ്പ് മുറിച്ച് മാറ്റിയിരുന്നു. അവശേഷിക്കുന്ന തുരുമ്പെടുത്ത കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ്. പഴയ കോണ്‍ക്രീറ്റ് തൂണുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുമ്പോള്‍ പഴയത് പൂര്‍ണമായും എടുത്ത് മാറ്റേണ്ടത് വൈദ്യുതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. കമ്പികള്‍ മുറിച്ച് മാറ്റാത്തത് നാട്ടുകാരില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it