palakkad local

യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

ചെര്‍പ്പുളശ്ശേര: വിദ്യാര്‍ഥികളടക്കമുള്ള നൂറു കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. രാവിലെ മണ്ണാര്‍ക്കാട്-പട്ടാമ്പി റൂട്ടിലോടുന്ന സൂര്യ ബസിലെ കണ്ടക്ടറെ ചിലര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പട്ടാമ്പി റൂട്ടില്‍ ബസ് സര്‍വീസ് പെടുന്നനെ നിര്‍ത്തിവച്ചത്. ഇതില്‍ പോലിസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ എസ്‌ഐ ബസ് ജീവനക്കാരെ അപമാനിച്ചു എന്നാരോപിച്ചാണ് ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള മുഴുവന്‍ ഭാഗത്തേക്കുമുള്ള ബസ് നിര്‍ത്തി മിന്നല്‍ സമരം ആരംഭിച്ചത്. ദുരിത്തതിലായ വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്റിനു മുമ്പില്‍ റോഡ് ഉപരോധിച്ചു. പിന്നീട് പോലിസ് ഇവരെ നീക്കം ചെയ്തു. സ്‌കൂളിലും ഓഫിസിലും നിന്നെത്തിയവര്‍ എന്തു ചെയ്യണമെന്നറിയാതെ കൂടി നിന്നു. വിദൂരദിക്കുകളിലേക്കുള്ള യാത്രക്കാരും ദുരിതത്തിലായി. മണ്ണാര്‍ക്കാട്-പട്ടാമ്പി റൂട്ടിലോടുന്ന സൂര്യ ബസിലെ കണ്ടക്ടര്‍ ടി മുരളി (42)ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെ ചെര്‍പ്പുളശ്ശേരി ബസ്ന്റിലായിരുന്നു സംഭവം. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബസില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതിയില്‍ വിദ്യാര്‍ഥികളും നാട്ടുകാരും  ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഇതില്‍ പോലിസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ എസ്‌ഐ ബസ് ജീവനക്കാരെ അപമാനിച്ചെന്നാരോപിച്ചാണ് ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള മുഴുവന്‍ ഭാഗത്തേക്കുമുള്ള ബസ് നിര്‍ത്തി മിന്നല്‍ സമരം ആരംഭിച്ചത്.
Next Story

RELATED STORIES

Share it