Business

യാത്രക്കാരെ ആശുപത്രിയിലെത്തിക്കുന്ന ഹെല്‍മെറ്റ് ഉടന്‍ വിപണിയിലെത്തും

യാത്രക്കാരെ ആശുപത്രിയിലെത്തിക്കുന്ന ഹെല്‍മെറ്റ് ഉടന്‍ വിപണിയിലെത്തും
X
helpmet

അപകടം പറ്റുന്ന ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാന്‍ സൗകര്യമൊരുക്കുന്ന ഹെല്‍മെറ്റുമായി തായ് ഹെല്‍ത്ത് ഫൗണ്ടേഷന്‍.സിംകാര്‍ഡിന്റെയും ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍മെറ്റിന്റെ പേര് 'ഹെല്‍പ്‌മെറ്റ്' എന്നാണ്.
ഗുരുതരമായി അപകടം പറ്റുകയാണെങ്കില്‍ ഇതിന്റെ സെന്‍സര്‍ സംവിധാനം പ്രത്യേക അലാറത്തോടെ അധികൃതരെ വിവരം അറിയിക്കും.കൂടാതെ ഹെല്‍മെറ്റ് തന്നെ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പാടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചെറിയ അപകടമാണ് സംഭവിക്കുന്നതെങ്കില്‍ ഹെല്‍മെറ്റ് പ്രവര്‍ത്തിക്കില്ല.

Helpmet-1
ഇതിനായി ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ കമ്പനിയുടെ പ്രത്യേക വെബസൈറ്റില്‍ രേഖപ്പെടുത്തും. ഉപഭോക്താവിന്റെ താമസ സ്ഥലത്തെ മേല്‍വിലാസം, ഫോണ്‍നമ്പര്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഉള്‍പ്പെടുത്തുക. നിലവില്‍ ഹെല്‍മെറ്റ് വിപണിയിലെത്തിയിട്ടില്ലെങ്കിലും നിര്‍മാണം പുരോഗമിക്കുന്ന ഹെല്‍മമെറ്റ് ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it