Kottayam Local

യാത്രക്കാരുടെ വിവര ശേഖരണം ഇല്ല : വിനോദ സഞ്ചാരികളുടെ സുരക്ഷയില്‍ പോലിസിനു വീഴ്ച



കുമരകം: വിനോദ സഞ്ചാരികള്‍ കുമരകത്തെത്തുന്നതിന്റെ പ്രധാന ലക്ഷ്യം വേമ്പനാട്ടുകായല്‍ സവാരിയാണ്. കായല്‍ യാത്രയ്ക്ക് എത്തുന്നവരുടെ സുരക്ഷ ക്രമീകരണങ്ങളില്‍ ടൂറിസം പോലിസ് അത്യാവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. കായലിലേക്കു ഹൗസ് ബോട്ടുകളിലും ശിക്കാര ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലും പോവുന്നവരുടെ വിവര ശേഖരണം പോലും അധികൃതര്‍ നടത്തുന്നില്ല. കുമരകം ജെട്ടി, കവണാറ്റിന്‍കര, ചീപ്പുങ്കല്‍ എന്നിവിടങ്ങളില്‍ നിന്ന് വേമ്പനാട്ടു കായലിലേക്കു പോവുന്നവരുടെ പേരും അഡ്രസും അവര്‍ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ വിവരങ്ങളും കര്‍ശനമായും രേഖപ്പെടുത്തണമെന്ന മുന്‍ തീരുമാനം ഇപ്പോള്‍ നടപ്പാക്കുന്നില്ല. ഇതുമൂലം അപകടം കായലിലുണ്ടായാല്‍ യാത്രക്കാരെ കുറിച്ച് ആഭ്യന്തര വകുപ്പിനു വിവരം നല്‍കാന്‍ കഴിയാതെ വരുന്നു.  കഴിഞ്ഞ ദിവസം കായലില്‍ ശിക്കാരവള്ളം 13 പേരുമായി മുങ്ങിയതാണ്. ഇവരെ കുറിച്ച് ടൂറിസം പോലിസിന്റെ പക്കല്‍ യാതൊരു വിവരങ്ങളുമുണ്ടായിരുന്നില്ല. ബോട്ടിലെ ജീവനക്കാരാണ് യാത്രക്കാര്‍ ഹൈദരാബാദ് സ്വദേശികളായ 13 പേരാണെന്നും മണ്ണഞ്ചേരി ഭാഗത്തു വച്ചാണ് ബോട്ട് മുങ്ങിയതെന്നുമുള്ള വിവരം നല്‍കിയത്.
Next Story

RELATED STORIES

Share it