palakkad local

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം: കണ്ടക്ടര്‍ക്കെതിരേ വകുപ്പ് തല നടപടി സ്വീകരിക്കും

ആലത്തൂര്‍: ടിക്കറ്റിനത്തില്‍ കണ്ടക്ടര്‍ യാത്രക്കാരിയില്‍ നിന്ന് ഈടാക്കിയ അധികതുക കെഎസ്ആര്‍ടിസി ഉപഭോക്തൃ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് തിരികെ നല്‍കി.
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരേ വകുപ്പ് തല നടപടിക്കും തീരുമാനമായി. മൈസൂരില്‍ സ്ഥിരതാമസമാക്കിയ മേലാര്‍കോട് മലക്കുളം കാത്താം പൊറ്റയില്‍ കലയായിരുന്നു പരാതിക്കാരി. ഡിസംബര്‍ 27 ന് കോയമ്പത്തൂരില്‍ നിന്ന് ആലത്തൂരിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.
രണ്ട്ടിക്കറ്റിന് 94 രൂപയ്ക്ക് പകരം 194 രൂപ ഈടാക്കി. ഈ തുകയ്ക്ക് ടിക്കറ്റും നല്‍കി.11 വയസ്സുള്ള കുട്ടിയ്ക്ക് പകുതി ചാര്‍ജിനു പകരം മുഴുവന്‍ ചാര്‍ജാണെടുത്തത്. മലയാളം ശരിക്കറിയാത്ത ഇവരോട് മോശമായി പെരുമാറുകയും ചെയ്തു. ആലത്തൂരിലെ ഫോറം ഫോര്‍ കണ്‍സ്യൂമര്‍ജസ്റ്റിസ് മുഖേനയാണ് തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ക്കെതിരെ കോര്‍പറേഷന് പരാതി നല്‍കിയ്' അധികം കൈപ്പറ്റിയ തുകയും തപാല്‍ ചെലവു മടക്കം 135 രൂപ മണി ഓര്‍ഡറായി തിരികെ നല്‍കി.കണ്ടക്ടര്‍ക്കെതിരേ നിയമാനുസൃതമള്ള വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് രേഖാമൂലം ഫോറം സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it